കണ്ണൂരിൽ അമ്മയെ കൊന്ന യുവാവ് പറഞ്ഞത് അച്ഛനെയും കൊല്ലണമെന്ന്

APRIL 26, 2026, 12:49 AM

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ക്രിസ്റ്റി വിളിച്ചത് കോഴിക്കോട്ടുള്ള സഹോദരിയെ. സഹോദരി പറഞ്ഞതനുസരിച്ച് വീട്ടിലെത്തിയ ബന്ധുക്കളാണ് ഗീതമ്മ രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.

മണത്തണയ്ക്ക് സമീപം അയോത്തുംചാലില്‍ നിര്‍മിക്കുന്ന റിസോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പിതാവ് തങ്കച്ചന്‍ പുറത്തായിരുന്നു. തങ്കച്ചന്‍ തിരിച്ചുവരുന്നതിനായി ക്രിസ്റ്റി കാത്തിരുന്നെന്നാണ് സൂചന.

ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞത് അച്ഛനെയും കൊല്ലണമെന്നായിരുന്നു.  അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയൽവാസിയായ കെ.വി. നിപുൻ വെളിപ്പെടുത്തി.  

vachakam
vachakam
vachakam

 ഗീതമ്മയുടെ വീടിനു സമീപത്തായുള്ള ഇവരുടെ തന്നെ വാടക കെട്ടിടത്തിലെ താമസക്കാരനാണ് നിപുൻ. രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് വീട്ടിലേക്കു ചെന്നതെന്നു നിപുൻ പറഞ്ഞു. ‘ ക്രിസ്റ്റിയെക്കൂടാതെ മറ്റു രണ്ടു പേർ വീട്ടിലുണ്ടായിരുന്നു. ഗീതമ്മയുടെ സഹോദരൻമാർ ആണെന്നാണ് പറഞ്ഞത്. ഇവരും ക്രിസ്റ്റിയും തമ്മിൽ സംഘട്ടനം നടക്കുകയായിരുന്നു. പിടിച്ചുമാറ്റുമ്പോഴാണ് പെങ്ങളെ കൊന്നുവെന്ന് ഇവരിൽ ഒരാൾ പറഞ്ഞത്. അകത്ത് കയറി നോക്കിയപ്പോൾ ഗീതമ്മ കിടക്കയിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. 

ഇതിനിടെ ക്രിസ്റ്റി ഇറങ്ങി പുറത്തേക്ക് പോയി.  അപ്പനെ കൊല്ലണം എന്നു പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റി പോയത്. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നും ഇനി അവർ ഉപദേശിക്കേണ്ട കാര്യമില്ലെന്നുമാണ് ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞത്.  ക്രിസ്റ്റി ലഹരി ഉപയോഗിക്കുന്ന ആളാണ്. പഠനം ഉപേക്ഷിച്ച ശേഷം എറണാകുളത്തായിരുന്നു. വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്.  

മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam