കണ്ണൂരിൽ കിഫ്‌ബി മുഖേന ഭൂമി ഏറ്റെടുപ്പ്:  അന്വേഷണത്തിനായി  ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചു

OCTOBER 31, 2026, 8:06 PM

 തിരുവനന്തപുരം: കിഫ്‌ബി വഴി കണ്ണൂരിൽ വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തതിലുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ  നിയോഗിച്ച് സർക്കാർ ഉത്തരവായി.  കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണ സംഘത്തെ  നിയോഗിച്ചത്. 

  വിജിലൻസ് ഡയറക്ടറുടെ ഉത്തരവിലാണ് പത്തംഗ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലൻസ് ഡിഐജി തോംസൺ ജോസ് ഐപിഎസാണ് അന്വേഷണ സംഘത്തിന്റെ മേധാവി. ഒരു എസ്‌പിയും രണ്ട് ഡിവൈഎസ്പിമാരും അടങ്ങുന്നതാണ് പത്തംഗ സംഘം.കണ്ണൂരിൽ വിവിധ പദ്ധതികൾക്കായി കിഫ്‌ബിയുടെ നേതൃത്വത്തിൽ വലിയ തോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. 

 സുധാപിള്ള കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലവിൽ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.    പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിൽ, വ്യക്തമായ വാണിജ്യ പ്രായോഗികമായ പദ്ധതിഘടനയോ സാമ്പത്തിക ന്യായീകരണമോ ഇല്ലാതെ, 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം ഇത്രയും വിപുലമായ രീതിയിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതിൽ സാമ്പത്തിക ജാഗ്രത, ഉത്തരവാദിത്തം, പൊതുഫണ്ടുകളുടെ വിനിയോഗം എന്നിവ സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉടലെടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam