പാലക്കാട്: വൈരാഗ്യത്തെത്തുടർന്ന് ആസിഡ് ആക്രമണം. ഞായറാഴ്ച കോട്ടായി ആനിക്കോട് വെച്ചായിരുന്നു സംഭവം.
മാത്തൂര്‍ കരിയങ്കോട് ആനിക്കോട് സ്വദേശി ചേരിങ്കല്‍ വീട്ടില്‍ സതീഷ് കുമാറി(43)ന് ഗുരുതര പരിക്കേറ്റു. ഒളിവില്‍ പോയ പ്രതി ചേരിങ്കല്‍ വീട്ടില്‍ രമേശി(49)നെ കോട്ടായി പൊലീസ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടി.
സതീഷ് കുമാറും പ്രതിയുടെ സഹോദരൻ രതീഷും അടുത്ത സുഹൃത്തുക്കളാണ്. വീട്ടില്‍ അസുഖബാധിതനായി കഴിയുകയാണ് പ്രതിയുടെ സഹോദരന്.
ഇയാളെ കാണാന്‍ വേണ്ടിയാണ് സതീഷ് വീട്ടിലെത്തിയത്. കണ്ട് തിരികെ മടങ്ങുന്നതിനിടെ രമേശ് സതീഷിന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
സതീഷിന്റെ മുതുകിലും കഴുത്തിലുമാണ് ഗുരുതരമായ പരിക്കേറ്റത്. ഇയാളെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ രമേശ് ഇവിടെ നിന്നും കടന്നുകളഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രിയാണ് പ്രതിയെ കോയമ്പത്തൂരില്‍ നിന്നും കോട്ടായി പൊലീസ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
