റോഡ് പട്രോളിംഗിനിടെയുണ്ടായ വാഹനാപകടത്തിൽ ഹൈവേ പെട്രോൾ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

OCTOBER 5, 2026, 11:53 PM

സാൻഫ്രാൻസിസ്‌കോ: കാലിഫോർണിയയിൽ റോഡ് പട്രോളിംഗിനിടെയുണ്ടായ വാഹനാപകടത്തിൽ  കാലിഫോർണിയ ഹൈവേ പെട്രോൾ ഉദ്യോഗസ്ഥൻ ദാരുണമായി കൊല്ലപ്പെട്ടു.

44 കാരനായ ഓഫീസർ ബ്രയാൻ ലിലസ് ആണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞത്. ഞായറാഴ്ച വൈകുന്നേരം ടിപ്റ്റണിന് സമീപം സ്റ്റേറ്റ് റൂട്ട് 99ൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ഔദ്യോഗിക മോട്ടോർസൈക്കിൾ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ അദ്ദേഹത്തിന്റെ മേൽ പിന്നാലെ വന്ന മറ്റൊരു വാഹനം കൂടി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജീവൻ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

vachakam
vachakam
vachakam

16 വർഷത്തിലേറെയായി സി.എച്ച്.പി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ലിലസ്. 2025 ഡിസംബറിലാണ് അദ്ദേഹം മോട്ടോർസൈക്കിൾ ഓഫീസർമാരുടെ ആദ്യ സംഘത്തിലേക്ക് സ്‌പെഷ്യലൈസ്ഡ് പരിശീലനം പൂർത്തിയാക്കി എത്തിയത്.

മരണപ്പെട്ട ബ്രയാൻ ലിലസിന് ഭാര്യയും രണ്ട് മക്കളും മാതാവുമുണ്ട്. ഓഫീസറുടെ വിയോഗത്തിൽ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം അനുശോചനം രേഖപ്പെടുത്തുകയും സംസ്ഥാനത്തെ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു.

അപകടത്തെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam