മലപ്പുറത്ത്   മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

MARCH 29, 2026, 8:20 PM

മലപ്പുറം: മലപ്പുറം വണ്ടൂർ ചോക്കാട് മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. 

വണ്ടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിന്റെ പര്യടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

സംഘര്‍ഷത്തെ തുടര്‍ന്ന് അനില്‍കുമാര്‍ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തില്‍ നിന്ന് സംസാരിച്ച് മടങ്ങി.

vachakam
vachakam
vachakam

 തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയില്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി തോറ്റിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തോല്‍വിക്ക് കാരണം എന്നാണ് ലീഗിന്റെ ആരോപണം.

തോല്‍വിയുടെ കാരണക്കാര്‍ എന്ന് ലീഗ് ആരോപിക്കുന്നവര്‍ എ പി അനില്‍കുമാറിന്റെ പര്യടന വേദിയില്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam