തൃശൂര്‍: ചേരുംകുഴിയില്‍ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിന്റെ മകന്‍ സരുണ്‍ സുരേഷ് ആണ് മരിച്ചത്. അപകടത്തില്‍പെട്ട സഹോദരനെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെയായിരുന്നു അപകടം. ചേരുംകുഴി മുരുക്കുംകുണ്ടില്‍ കുളത്തിലാണ് അപകടം. മീന്‍പിടിക്കാനായാണ് സഹോദരങ്ങള്‍ പോയത്. കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. സഹോദരന്‍ വരുണ്‍ ആഴത്തിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി സരുണ്‍ ഇറങ്ങുകയായിരുന്നു.
നാട്ടുകാരെത്തി ഇവരെ പെട്ടെന്നുതന്നെ പുറത്തെടുത്തെങ്കിലും സരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹോദരന്‍ വരുണിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്