കൊല്ലം: കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുത്തു. അശ്രദ്ധയോടെ കുട്ടിയെ ചികിത്സിച്ചുവെന്നും തെളിവ് നശിപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നുവെന്നുമാണ് എഫ് ഐ ആറിലുള്ളത്.
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്. കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ നിയ ഫൈസൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
മെയ് അഞ്ചിന് തിരുവനന്തപുരം എസ് എ റ്റിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ.
പുനലൂർ ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ സുനിൽകുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരാണ് പ്രതികൾ. പുനലൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബിഎൻഎസ് 106 (1), 238, 3 (5) തുടങ്ങി മെഡിക്കൽ നെഗ്ലിജെൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
