എസ്എഫ്‌ഐഒ അന്വേഷണം മുന്നോട്ട് പോകില്ലെന്ന് കെ മുരളീധരന്‍

OCTOBER 13, 2024, 1:59 PM

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എസ്എഫ്‌ഐഒ വീണ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. 

മൊഴിയെടുക്കലിനെ സംശയിക്കുന്നു. തൃശൂരില്‍ കണ്ടത് പോലെ ഇലക്ഷന് മുമ്പുള്ള പരസ്പര സഹായമാണിത്. ചോദ്യം ചെയ്യല്‍ മാത്രമേ നടക്കുന്നുള്ളൂ. റിസല്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.

മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്ന് സംശയമുണ്ടെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. ഡീല്‍ അനുസരിച്ചാണെങ്കില്‍ എസ്എഫ്‌ഐഒ അന്വേഷണം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ ബുധനാഴ്ചയാണ് വീണ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഓഫീസിലെത്തിയാണ് വീണ മൊഴി നല്‍കിയത്.

കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam