ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവെൻഷൻ) 2026 ആഗസ്റ്റ് 7, 8, 9 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവെൻഷന് ആതിഥേയത്വം വഹിക്കുന്നത്.
2026 ആഗസ്റ്റ് 7, 8, 9 എല്ലാ ദിവസവും വൈകുന്നേരം 6:00 മണി മുതൽ രാത്രി 9:00 മണി വരെ നടക്കുന്ന കൺവെൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള 'Loss & Redemption' (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം.
ഡാളസ് ഫോർട്ട് വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് ഈ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെ.ഇ.സി.എഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർഎപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി: മിസ്റ്റർ അലക്സ് അലക്സാണ്ടർ, ട്രഷറർ: മിസ്റ്റർ അലക്സ് പള്ളിവതുക്കൽ, ജോൺ തോമസ്, മിസ്സിസ് ലിൻഡ സൈമൺ മാത്യു, റവ . ഫാ. എബ്രഹാം വി. സാംസൺ, റവ. ഫാ. ബിൻസ് ചേത്തലിൽ, റവ. ഫാ. ബൈജു ഈപ്പൻ, റവ. ഫാ. മാർട്ടിൻ ബാബു, റവ. ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ കൺവെൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം (Livestream) സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവെൻഷനിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
