മുംബൈ: മുംബൈയിൽ ഡെലിവറി വാഹനത്തിൽ നിന്ന് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വിതരണത്തിനായി പോകുന്ന ടെമ്പോയിൽ നിന്നാണ് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്. മോഷണം പോയതിൽ 5 ഗ്യാസ് നിറച്ച കുറ്റികളും 22 കാലി കുറ്റികളുമുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡെലിവറിക്കാരനായ നന്ദകുമാർ രാംരാജിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചത്. വാഹനത്തിൻ്റെ ഗ്ലാസ് ഡോർ പൊട്ടിച്ചും പിൻഭാഗത്തെ പൂട്ട് തകർത്തുമാണ് സിലിണ്ടറുകൾ എടുത്തതെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, മോഷണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
