കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു.കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.വീടിന്‍റെ മുറ്റത്ത് വെച്ചാണ് തങ്കമ്മയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.കാട്ടാന തങ്കമ്മയെ തുമ്പിക്കൈയിൽ ചുഴറ്റി എടുത്തെറിയുകയായിരുന്നു.
വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
