ഷിക്കാഗോ: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും വെളിവാക്കി ചൂടേറിയ വാഗ്വാദങ്ങളും സംവാദങ്ങളുമായി ഷിക്കാഗോയിൽ തിരഞ്ഞെടുപ്പ് ചർച്ച നടന്നു.
സണ്ണി വള്ളിക്കളം സ്വാഗതവും ജോർജ് പണിക്കർ ആമുഖപ്രസ്താവനയും നടത്തി. മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ് മോഡറേറ്റർ ആയിരുന്നു.
സെന്റ് മേരിസ് ക്‌നാനായ ചർച്ചിൽ നടന്ന ചൂടേറിയ ചർച്ചയിൽ നിരവധി ആളുകൾ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി.
പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ ഭരണ നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് പീറ്റർ കുളങ്ങര, സ്റ്റാൻലി കളരിക്കമുറിയിൽ, ജോൺ പട്ടപതി തുടങ്ങിയവർ നേതൃത്വം നൽകിയ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്ന ടീം അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ആരോഗ്യമേഖല ഉൾപ്പെടെ കേരളത്തിലെ സമസ്ത മേഖലകളിലും ജനജീവിതം ദു:സഹം ആയെന്നും അഹങ്കാരത്തിന്റെയും ധാഷ്ട്യത്തിന്റെയും വാക്കുകളിലൂടെ ജനങ്ങളെ അടിമകളാക്കി ഇനി മുന്നോട്ടുപോകുവാൻ പിണറായി സർക്കാരിനെ ജനം അനുവദിക്കുകയില്ല എന്നും യു.ഡി.എഫിനോട് ആഭിമുഖ്യമുള്ള ടീം അഭിപ്രായപെട്ടു. സതീശൻ നായർ, ജോഷി വള്ളിക്കളം, ജോർജ് പണിക്കർ, ഷിബു മുളയിനാക്കുന്നേൽ, സണ്ണി വള്ളിക്കളം എന്നിവർ നേതൃത്വം നൽകിയ ഐക്യ ജനാധിപത്യ മുന്നണിയുടെ അനുഭാവികൾ ഒരു മാറ്റത്തിനു വേണ്ടി വീറോടെ വാദിച്ചു.
എന്നാൽ കഴിവുള്ള ചെറുപ്പക്കാരെ മുന്നണികൾ വിജയിപ്പിച്ചെടുത്ത് കേരള വികസനത്തിന് മുൻതൂക്കം കൊടുക്കണമെന്ന് സ്വതന്ത്ര ചിന്താഗതിയുള്ള ഫൊക്കാനാ നാഷണൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസും സംഘവും ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന ഒരു ഭരണകുടം കേരളത്തിൽ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജോർജ് ജോസഫ് കൊട്ടുകാപള്ളിൽ, ഡോമിനിക് ചൊള്ളമ്പേൽ, ജോസ് ഞാറവേലി, ജിതേഷ് ചുങ്കത്ത്, ലിൻസ് താന്നിച്ചുവട്ടിൽ, ജോർജ് മാത്യു തുടങ്ങിയ നിരവധി പേർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.
വാർത്ത: കുര്യൻ ഫിലിപ്പ്.
ഫോട്ടോ: ഡൊമിനിക് ചൊള്ളമ്പേൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
