തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ടിവികെ; രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ വിജയ്

MARCH 29, 2026, 2:33 AM

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയ് മത്സരിക്കും.

ട്രിച്ചി ഈസ്റ്റ്, പേരമ്പൂർ സീറ്റുകളിലാണ് വിജയ് മത്സരിക്കുക. ടിവികെയുടെ പ്രകടന പത്രികയും പുറത്തിറക്കി. ടിവികെയ്ക്ക് അവസരം നൽകണമെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ വിസിലിന് വോട്ട് ചെയ്യണമെന്നും വിജയ് ജനങ്ങളോട് അഭ്യർഥിച്ചു.

"ഇത് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിക്കുന്നത് യോ​ഗം മാത്രമല്ല. ജനങ്ങളുടെ സംരക്ഷകരുടെ പേരുകൾ പ്രഖ്യാപിക്കാനുള്ള ഒന്നാണിത്. ഈ സ്ഥാനാർഥികളെല്ലാം സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഈ തെരഞ്ഞെടുപ്പ് നമ്മുടെ ജനകീയ സഖ്യവും എം.കെ. സ്റ്റാലിൻ സാറിന്റെ സഖ്യവും തമ്മിലുള്ള ദ്വികോണ പോരാട്ടമാണ്", വിജയ്‌യുടെ വാക്കുകൾ.

vachakam
vachakam
vachakam

മയക്കുമരുന്ന് വിമുക്ത തമിഴ്‌നാട്, 29 വയസിനു ശേഷം ജോലി ലഭിക്കാത്തവർക്ക് പ്രതിമാസ സഹായം, സർക്കാർ ജോലി നിയമനങ്ങളിൽ സുതാര്യതയ്ക്ക് വേണ്ടിയുള്ള നിയമം എന്നിവ തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

വിജയ് മത്സരിക്കുന്ന പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് സീറ്റുകളും നിലവിൽ ഡിഎംകെയുടെ സിറ്റിങ് സീറ്റ് ആണ്. പേരാമ്പൂരിൽ ആർ.ഡി. ശേഖറും ട്രിച്ചി ഈസ്റ്റിൽ ഇനിഗോ എസ്. ഇരുദയരാജുമാണ് നിലവിലെ എംഎൽഎമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam