തിരുവനന്തപുരം: പാറ്റൂര്‍ സ്ഥിതിചെയ്യുന്നസമദ് ഐവിഎഫ് ആശുപത്രിയില്‍ വീണ്ടുംചരിത്രനേട്ടം. വൃഷണാര്‍ബുദ അതിജീവിതന് ബീജശീതീകരണവും തുടര്‍ന്നുള്ള IVF ചികിത്സയും വഴി കുഞ്ഞുജനിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ദമ്പതികള്‍ക്ക് 2025 ജനുവരി 8നു രാവിലെ ആണ് സിസേറിയന്‍ വഴി ആണ്‍കുഞ്ഞു ജനിച്ചത്.
വൃഷമാര്‍ബുദത്തിന് പല സ്ഥലങ്ങളില്‍ ചികിത്സതേടിയതിന് ശേഷം ആ കൗമാരക്കാരന്‍ ഒടുവില്‍ RCCയില്‍ വരികയായിരുന്നു. 2016 ല്‍ അണു ചികിത്സ തുടങ്ങുന്നതിനു തൊട്ടു മുമ്പായി ബീജം ശീതീകരിച്ചു സൂക്ഷിക്കുന്നതിനായും ഭാവിയില്‍ IVF ചികിത്സ വഴി കുഞ്ഞെന്ന സ്വപ്‌നം ഉറപ്പു വരുത്തുന്നതിനുവേണ്ടിയും സമദ്ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിക്കുന്നത്.
തുടര്‍ന്ന് അര്‍ബുദചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയും chemotherapy യും RCC യില്‍ പൂര്‍ത്തീകരിച്ച അതിജീവിതന്‍ പിന്നീട് വിവാഹശേഷം വന്നു ശീതികരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് IVF ചികിത്സയിലൂടെ തന്റെ കുഞ്ഞെന്ന സ്വപ്‌നം സഫലീകരിച്ചു.
IVF ചികിത്സരംഗത്ത് സജീവമായി തുടരുന്ന സമദ്ആശുപത്രി ഇത് മറ്റോരു പൊന്‍തൂവല്‍ കൂടിയാണ്. 2000 ഇലാണ് തെക്കന്‍ കേരളത്തിലെ ആദ്യത്തെ ടെസ്‌റ്ട്യൂബ് ശിശുവിന്റെ ജനനം സമദ്ആശുപത്രിയില്‍ നടക്കുന്നത്. ലോകത്തിലെ അന്നത്തെ മൂന്നാമത്തെ ഏറ്റവും പ്രായം കൂടിയ അമ്മ (2002) IVF ചികിത്സ വഴി ജന്മം നല്‍കിയതും ഇവിടെ ആയിരുന്നു. ഇപ്പൊള്‍ കാന്‍സര്‍ രോഗികള്‍ക്കും പ്രതീക്ഷ നല്‍കുന്നത് വഴി കേരളത്തില്‍ fertiltiy preservation രംഗത്ത് മുന്നില്‍ തന്നെ നിലയുറപ്പിച്ചിരുക്കകയാണ് സമദ്ആശുപത്രി.
അര്‍ബുദ ചികിത്സയുടെ ഭാഗമായിഉള്ള chemotherapy radiotherapy എന്നീ ചികിത്സ രീതികള്‍ക്ക് ബീജം, അണ്ഡം പോലെയുള്ള കോശങ്ങളെ പൂര്‍ണമായും നശിപ്പികാന്‍ കഴിയും. അതിനാല്‍, അത്തരം സാഹചര്യങ്ങളില്‍ അര്‍ബുദ ചികിത്സ തുടങ്ങുന്നതിനു മുന്നേതന്നെ ബീജം അല്ലെങ്കില്‍ അണ്ഡം പുറത്തെടുത്തു ശീതീകരിച്ച് സൂക്ഷിച്ചുവെയ്ക്കുന്നത് ഉത്തമമായിരിക്കും. 2021ല്‍ വന്ന പുതിയ നിയമമനുസരിച്ച് 10 വര്‍ഷം വരെ ഇത്തരത്തില്‍ ബീജം സൂക്ഷിക്കാം എന്ന് മാത്രമല്ല നാഷണല്‍ ബോര്‍ഡിന്റെ അനുവാദത്തോടെ അതില്‍ കൂടുതല്‍ നാളുംസൂക്ഷിക്കാന്‍ സാദ്ധ്യമാണ്. കാന്‍സര്‍ രോഗികളായ ചെറുപ്പക്കാര്‍ക്ക് ഇതിനെകുറിച്ച് അവബോധം സൃഷ്ടിക്കാന്‍ oncologists നുസാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്