സീപ്ലെയിൻ: നാടിന് അള്ള് വെക്കുന്ന പണി എടുക്കരുതെന്ന്  പ്രതിപക്ഷത്തോട് മന്ത്രി റിയാസ്

FEBRUARY 11, 2025, 10:43 PM

തിരുവനന്തപുരം: സീ പ്ലെയിൻ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ വാക്പോര്.  മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിലായിരുന്നു തർക്കം.

സീപ്ലെയിൻ കടലിൽ മാത്രമേ ഇറങ്ങാൻ കഴിയുമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. നാടിന്  അള്ള് വെക്കുന്ന പണി എടുക്കരുതെന്ന്  പ്രതിപക്ഷത്തോട് റിയാസ് ആവശ്യപ്പെട്ടു.

സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സർക്കാരാണ്  കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ  എതിർത്തതുപോലെയാണ് സിപ്ലയിനെയും ഇടതുപക്ഷം എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും  രമേശ് ചെന്നിത്തല പരിഹസിച്ചു.

vachakam
vachakam
vachakam

രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് തരിച്ചടിച്ചു.പദ്ധതി അന്ന് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ഹോംവർക്ക് ഉണ്ടായിരുന്നില്ല.ആ പോരായ്മയാണ് അന്ന് ചൂണ്ടിക്കാണിച്ചത്പോരായ്മകൾ പരിഹരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.

 കേരളത്തിൽ നിരവധിയായ ഡാമുകൾ ഉണ്ട് അത് പ്രയോജനപ്പെടുത്തും. കേരളത്തിൻറെ  ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങലാക്കും. ചില ഗ്രുപ്പ് ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


vachakam
vachakam
vachakam

 



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam