തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി. ആറ്റിങ്ങലിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.
കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
സംഘത്തിലെ രണ്ടു പേർ പിടിയിലായി. മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്