കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ 10ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

OCTOBER 31, 2026, 11:06 PM

ഡാളസ് /കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ 10-ാം വാർഷികാഘോഷ പരിപാടികൾ പ്രൗഢഗംഭീരമായ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. നവമ്പർ 1 നു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിന്റെ ഉദ്ഘാടനവും സുവനീർ പ്രകാശനവും നിർവ്വഹിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വെച്ച് മത്സ്യത്തൊഴിലാളികൾക്കായുള്ള വായയിലെ കാൻസർ പരിശോധന പരിപാടിയുടെ പ്രഖ്യാപനം ഫിഷറീസ് മന്ത്രി നിർവ്വഹിച്ചു.

2016 നവംബർ 1ന് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ. കഴിഞ്ഞ 10 വർഷത്തെ സേവന പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നതിനും കാൻസർ ചികിത്സാഗവേഷണ മേഖലയിൽ ഭാവിയിലേക്ക് ആവശ്യമായ പുതിയ ദിശാബോധം നൽകുന്നതിനുമായാണ് ഈ വാർഷികാഘോഷം സംഘടിപ്പിച്ചത്.

vachakam
vachakam
vachakam


ചടങ്ങിൽ ഡോ. പി.ജി. ബാലഗോപാൽ (ഡയറക്ടർ, CCRC) സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ഡോ. എം.വി. പിള്ള (അഡൈ്വസറി ബോർഡ് ചെയർമാൻ, CCRC) മുഖ്യപ്രഭാഷണം നടത്തി. ഡോ. നീതു ജോർജ്ജ് (മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ്ജ്, CCRC)റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. തമീം എ.കൃതജ്ഞത അറിയിച്ചു.

ഹൈബി ഈഡൻ എം.പി, ഹാരിസ് ബീരാൻ എം.പി, എം.എൽ.എമാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് തുടങ്ങിയവരും ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു.

vachakam
vachakam
vachakam

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഞ്ചു മനോജ് മണി, വാർഡ് കൗൺസിലർ ബാബുരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


കാൻസർ രോഗികൾക്ക് സമഗ്രവും ആധുനികവുമായ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം ഗവേഷണ സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് CCRC മുന്നോട്ട് കുതിക്കുന്നത്.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam