അഹമ്മദാബാദ്: വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് പോകും. യുകെ- യിൽ നഴ്സായ രഞ്ജിത നാല് ദിവസത്തെ അവധി കഴിഞ്ഞ് ലണ്ടനിലേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം.
രഞ്ജിതയുടെ പത്തനംതിട്ടയിലെ വീട് മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ഇന്ന് സന്ദർശിക്കും.
ഗൃഹപ്രവേശ ചടങ്ങ് ഉടൻതന്നെ നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹമെന്ന് ബന്ധുക്കൾ പറയുന്നു. ആ ആഗ്രഹം ബാക്കിവെച്ചാണ് ഒടുവിലത്തെ മടക്കം.
അപകടത്തിൽപ്പെട്ട വിമാനം ഒരാഴ്ച്ചക്കുള്ളിൽ നടത്തിയത് 11 അന്താരാഷ്ട്ര സർവീസുകൾ
ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് ജോലി മാറി പോയത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
സ്കൂൾ വിദ്യാർഥികളായ രണ്ടു കുട്ടികളുടെയും ക്യാൻസർ രോഗിയായ അമ്മയുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലോകാവസാനത്തിന്റെ വിമാനം പറന്നുയർന്നു; ആണവ യുദ്ധത്തിന്റെ കമാൻഡ് സെന്ററിന് മുകളിൽ ട്രംപിന്റെ 'ഡൂംസ്ഡേ
ഇറാൻ വലിയ വില നൽകേണ്ടി വരും; വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ കടുത്ത
ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്