കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി.പി.ദിവ്യയെ ഇന്നു പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ രാവിലെ അന്വേഷണ സംഘം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകും.
ദിവ്യയ്ക്കു വേണ്ടി കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ജാമ്യഹർജി ഇന്നു തലശ്ശേരി സെഷൻസ് കോടതിക്കു മുൻപാകെ എത്തും.
പൊലീസ് റിപ്പോർട്ട് തേടിയ ശേഷമാകും വാദം കേൾക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിർക്കുമെന്നു നവീന്റെ കുടുംബം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്