കൊച്ചി: ഒരു നാടിനെ ദുഖത്തിലാഴ്ത്തി കഴിഞ്ഞ ദിവസമാണ് അധ്യാപക ദമ്പതികളെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചോറ്റാനിക്കര മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (36), മക്കളായ ആദി (12), ആദ്യ (8) എന്നിവരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി വിട്ടുനൽകണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇതു സാധ്യമായേക്കില്ല. കളമശേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ വൈകിട്ട് അഞ്ച് മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ സംസ്കൃത അധ്യാപകനായിരുന്നു രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലും അധ്യാപികയായിരുന്നു.
രണ്ടു മക്കളും ഇവിടെയാണ് പഠിച്ചിരുന്നതും. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ചനിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മുറിയിൽനിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാണു കാരണമായി പറഞ്ഞിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്