ആരോ​ഗ്യവും കായികവും മുരളീധരന് ? ദേവസ്വം അനിൽകുമാറിന് നൽകിയേക്കും

MAY 19, 2026, 8:19 PM

തിരുവനന്തപുരം:  മന്ത്രിമാരുടെ വകുപ്പുകളിൽ സമവായമാകാതെ തുടരുന്നു.   അനിൽ കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പ് കൂടി നല്‍കിയേക്കുമെന്നാണ് സൂചന.

ദേവസ്വം വകുപ്പ് കെ മുരളീധരനും ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ദേവസ്വത്തിന് പകരം കെ മുരളീധരന് ആരോഗ്യത്തിനൊപ്പം സ്പോർട്സ് കൂടി നല്‍കുന്നതില്‍ ചർച്ച തുടരുന്നു.  ഫിഷറീസ് വകുപ്പിലും സമവായമായില്ല.

ലീഗിന് ഫിഷറീസ് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും രംഗത്തെത്തി. ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറൂ എന്നാണ് ലീഗ് നിലപാട്.

vachakam
vachakam
vachakam

വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി.

ഫിഷറീസ് വകുപ്പിൽ നിലപാട് ആവർത്തിക്കുകയാണ് ലത്തീന് സഭ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam