കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. 19.720 ഗ്രാം എംഡിഎംയുമായി മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്. യൂത്ത് കോണ്‍ഗ്രസ് അമ്പലമേട് മണ്ഡലം പ്രസിഡന്റ് കരിമുകള്‍ ഫാക്ട് കോളനിയില്‍ അഖില്‍ അപ്പു (30), ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് കമ്മിറ്റി അംഗം സൂരജ് സുനി (28), നായര്‍ കോളനിയില്‍ ആര്‍. അഭിഷേക്(27) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്ന് 8370 രൂപയും നാല് മൊബൈല്‍ ഫോണും പിടികൂടി. ഫാക്ട് കോളനിയിലെ വീട്ടില്‍ നിന്നാണ് മൂവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. അഖില്‍ അപ്പുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
