ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

JULY 12, 2026, 8:36 PM

 കോഴിക്കോട്:  ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ. മരുതോങ്കര സ്വദേശി കീർത്തനയാണ് അറസ്റ്റിലായത്. 

 കോഴിക്കോട് റൂറൽ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കീർത്തന. ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കീർത്തനയാണെന്നാണ് കണ്ടെത്തൽ. 

 ലഹരി ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കും. അക്കൌണ്ടിലേക്ക് പണം എത്തിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സംഘത്തിലെ മറ്റൊരാൾ ലഹരി കൈമാറും. ഇതാണ് രീതി. 

vachakam
vachakam
vachakam

 ലക്ഷങ്ങളുടെ ബാങ്ക് ഇടപാടുകളാണ് കീർത്തനയുടെ ആക്കൌണ്ട് കേന്ദ്രീകരിച്ച് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഓപ്പറേഷൻതൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് പട്രോളിങ്നടത്തുന്നതിനിടെ രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് കീർത്തനയിലേക്ക് അന്വേഷണ സംഘം എത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam