മലപ്പുറം ജില്ലാ പൊലീസില്‍ വ്യാപക അഴിച്ചുപണി; എസ് പി എസ്.ശശിധരനും സ്ഥലംമാറ്റം 

SEPTEMBER 10, 2024, 8:45 PM

മലപ്പുറം: മലപ്പുറം എസ് പി എസ്.ശശിധരനെ സർക്കാർ സ്ഥലംമാറ്റിയതായി റിപ്പോർട്ട്. എസ്.പിയടക്കം ജില്ലാ പൊലീസില്‍ വ്യാപക അഴിച്ചുപണിയാണ് ആഭ്യന്തരവകുപ്പ് നടത്തിയത്. പി വി അൻവർ എംഎല്‍എയുടെ ആരോപണങ്ങള്‍ വാർത്തയായതിന് പിന്നാലെ ആണ് സ്ഥലം മാറ്റം.

ഡിവൈ എസ്‌ പിമാർ മുതലുള്ളവർക്ക് സ്ഥലംമാറ്റമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം ഉണ്ട്. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

അതേസമയം പൊലീസിലെ അഴിച്ചുപണിയില്‍ തൃപ്‌തനാണെന്നാണ് പി.വി അൻവർ എംഎല്‍എ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam