വയനാട്: നിലവിൽ മുന്നണി പ്രവേശനം ചർച്ചയിൽ ഇല്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനു. യുഡിഎഫ് നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടന്നു.
ജനാധിപത്യ മര്യാദകൾ പാലിച്ച് പാർട്ടിയെ പരിഗണിക്കുകയും പൊളിറ്റിക്കൽ പരിപാടി മുന്നോട്ട് വെക്കുകയും ചെയ്താൽ സഹകരണം ആലോചിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുകയാണ് ലക്ഷ്യമെന്നും സി.കെ. ജാനു പറഞ്ഞു.
എൻഡിഎയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ അവർ നിലവിൽ മറ്റ് പ്രധാന മുന്നണികൾ ജെആർപിയുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അറിയിച്ചു. തങ്ങളെ രാഷ്ട്രീയമായി പരിഗണിക്കുന്ന മുന്നണിയുമായി ചേർന്ന് ശക്തമായി പ്രവർത്തിക്കാനാണ് ജെആർപിയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
