കൊച്ചി: നവരാത്രി ആഘോഷങ്ങൾക്ക് പിന്നാലെ വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.
തുഞ്ചൻ പറമ്പിലും കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലുമടക്കം ആയിരക്കണക്കിന് പേരാണ് വിദ്യാരംഭം കുറിക്കാൻ കുട്ടികളുമായെത്തിയിരിക്കുന്നത്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും വിദ്യാരംഭം കുറിക്കാൻ നിരവധി പേർ എത്തി. പുലർച്ചെ നാല് മണിയോടെയാണ് പനച്ചിക്കാട് വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചത്.
നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേല്‍ ശ്രീരാമന്‍ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുര്‍ഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം. ആദിപരാശക്തി, സരസ്വതിദേവിയായി മാറുന്നത് വിജയദശമി നാളിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്