തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കണം എന്ന ജനവിധിയുടെ ചുരുളഴിയാന്‍ സംസ്ഥാനം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അതീവ സുരക്ഷയുള്ള സ്‌ട്രോങ് റൂമുകള്‍ തുറക്കും.
കൃത്യം എട്ട് മണിക്ക് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കും. മാനദണ്ഡങ്ങള്‍ പ്രകാരം തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നതോടെ ആദ്യ മണിക്കൂറില്‍ തന്നെ വ്യക്തമായ ഫലസൂചനകള്‍ ലഭ്യമാകും. ഭരണത്തുടര്‍ച്ച തേടുന്ന എല്‍ഡിഎഫും, അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മുപ്പതോളം മണ്ഡലങ്ങളിലെ ഫലമാകും ഇത്തവണ നിര്‍ണ്ണായകമാവുക.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ മുന്നണികള്‍ സജീവമാക്കിയ പശ്ചാത്തലത്തില്‍ ഇന്നത്തെ ഫലപ്രഖ്യാപനം കേരള രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
