ആലപ്പുഴ: കെ സുധാകരനെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയാൽ കോൺഗ്രസിന്‍റെ നാശം ആയിരിക്കും ഫലം എന്ന പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. കെ സുധാകരനെ മാറ്റിയേക്കുെമന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
വിനാശകാലേ വിപരീത ബുദ്ധി. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നു. എന്തിനാണ് സുധാകരനെ മാറ്റുന്നത്. കോമൺസെൻസ് ഉള്ള ആരേലും ഇപ്പോൾ കെപിസിസി പ്രസിഡന്‍റിനെ മാറ്റുമോയെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
അതേസമയം ഇപ്പോൾ നടക്കുന്നത് സുധാകരൻ ഓപ്പറേഷനാണ്. കെ മുരളീധരൻ മിടുക്കനായ കെപിസിസി നേതാവല്ലേ. എന്താ പേര് പറയാത്തതെന്നും അദ്ദേഹം ചോദിച്ചു. മുരളീധരന്‍റെ പേര് പറഞ്ഞാൽ ആരെങ്കിലും എതിർക്കുമോ ഇവർക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോൾ ചാടിക്കളി ക്കുന്നവരെയാണ്. നേതൃത്വത്തിനു വേണ്ടത് കുഞ്ഞിരാമൻമാരെയാണ്. കെ സുധാകനെ വെറും ആറാം കിട നേതാവാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്