കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊച്ചി മെട്രോ നീട്ടുന്നതിന് കേന്ദ്ര പിന്തുണ തേടി അധികൃതര്‍. ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും പുതിയ പാത നിര്‍മിക്കാന്‍ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം പിന്തുണ തേടിയിരിക്കുന്നത്.
സാമ്പത്തിക പിന്തുണ തേടി കേന്ദ്രത്തിന് കത്തു നല്‍കിയിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ഭാഗത്ത് ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാണ് മൂന്നാം ഘട്ടം വിഭാവനം ചെയ്യുന്നത്. മൂന്നാം ഘട്ടത്തിനായി നേരത്തേ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതിനാലാണ് പുതിയ രൂപരേഖ ഒരുക്കുന്നത്. കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ചെലവ് കെ.എം.ആര്‍.എല്‍ തന്നെ വഹിക്കേണ്ടി വരും.
ആലുവ മെട്രോ സ്റ്റേഷനില്‍ നിന്ന് അങ്കമാലി വരെ ഒരു പാത. തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് കണക്ഷന്‍ ലൈന്‍ എന്ന രീതിയിലായിരുന്നു പദ്ധതി ആദ്യം ആസൂത്രണം ചെയ്തിരുന്നത്. രണ്ട് പാതകളുടെ നിര്‍മാണത്തിന്റെയും മറ്റും അസൗകര്യങ്ങള്‍ വിലയിരുത്തിയാണ് ആലുവ-വിമാനത്താവളം-അങ്കമാലി എന്ന രീതിയില്‍ റൂട്ട് പരിഗണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്