തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാർ ആർഎസ്‌എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സിപിഎമ്മിന്‍റെ കപട മുഖംമൂടി അഴിഞ്ഞുവീണുവെന്നും ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തില്‍ സിപിഎമ്മിന് ഇ.പി. ജയരാജനോടും എഡിജിപി എം.ആർ. അജിത്കുമാറിനോടും രണ്ട് നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിർത്താനാവും എ.എൻ. ഷംസീർ ഇറങ്ങിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ കൃത്യമായ നിയമവശം പരിശോധിച്ച്, മുഖംനോക്കാതെയുള്ള സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍, സംസ്ഥാന സർക്കാർ സ്വീകരിച്ചത് സ്ത്രീവിരുദ്ധ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്