സ്ലിപ്പുകളിൽ തിരിമറി നടത്തി എടിഎമ്മുകളിൽ നിക്ഷേപിക്കാനേൽപ്പിച്ച 28 ലക്ഷം കവർന്നു

APRIL 7, 2025, 11:08 PM

സുല്‍ത്താന്‍ബത്തേരി: എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച 28 ലക്ഷം കവർന്നു.  സ്ലിപ്പുകളിൽ തിരിമറി നടത്തിയാണ് പണം തട്ടിയെടുത്തത്. 

 ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകള്‍ പിടിയിലായി. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍  വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.

 ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി ലക്കിഹില്‍ പ്ലാംപടിയന്‍ വീട്ടില്‍ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. 

vachakam
vachakam
vachakam

കേരള ഗ്രാമിണ്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇരുവരും കൂടി 28 ലക്ഷം രൂപയാണ് കവര്‍ന്നത്. 

എടിഎമ്മുകളില്‍ നിക്ഷേപിക്കാന്‍ ബാങ്ക് ഏല്‍പ്പിക്കുന്ന മുഴുവന്‍ തുകയും നിക്ഷേപിക്കാതെ വിത്ത്‌ഡ്രോവല്‍ അക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പുകളില്‍ (Withdrawal acknowledgement Slips) തിരുത്തലുകള്‍ വരുത്തി ഒറിജിനല്‍ ആണെന്ന് വ്യാജേന ബത്തേരി ബ്രാഞ്ചില്‍ സമര്‍പ്പിക്കുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam