മഴ വരുന്നേ മഴ; കേരളത്തിൽ രണ്ട് ദിവസത്തിനകം തുലാവർഷം

OCTOBER 15, 2025, 3:38 AM

കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ എന്ന് അറിയപ്പെടുന്ന തുലാവർഷം എത്തുന്നതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനകം തുലാവർഷത്തിന്റെ വരവ് സ്ഥിരീകരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ പെയ്തേക്കും.

വടക്കു-കിഴക്കൻ ദിശയിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന മൺസൂൺ കാറ്റോടെയാണ് തുലാമഴ എത്തുക. ഇത്തവണത്തെ തുലാവർഷത്തിൽ 12 ശതമാനം അധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാ പ്രദേശിന്റെയും കർണാടകയുടെയും തീരദേശം എന്നിവിടങ്ങളിലും തുലാവർഷപ്പെയ്ത്തുണ്ടാകും. 

സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണിത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് നീങ്ങുന്തോറും മഴയുടെ അളവും ശക്തിയും കുറയും. മഴയുടെ ഇടവേളകളിൽ വെയിലും ചൂടുമുണ്ടാകും. സാധാരണ ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. ഡിസംബറോടെ മഴയുടെ ശക്തി കുറയും. തുടർന്ന് തണുപ്പുകാലം തുടങ്ങും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam