തൃശൂർ: റോബോ ആനയുമായി തൃശൂർ കോമ്പാറ ക്ഷേത്രം. കഴുത്തിൽ മണിയും വടവും കെട്ടി, സ്വർണ വർണ നെറ്റിപ്പട്ടവുമായി എത്തിയ ഈ ആനയുടെ പേര് കോമ്പാറ കണ്ണൻ എന്നാണ്.
പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് ഇന്ത്യ (പെറ്റ)യാണ് ക്ഷേത്രത്തിന് റോബോ ആനയെ നൽകിയത്.
കണ്ടാൽ ഒറിജിനൽ കരിവീരനെ വെല്ലുന്ന തരത്തിലാണ് റോബർട്ട് ആനയെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കോലവും മുത്തുക്കുടയും വെഞ്ചാമരവുമായി ആളുകൾക്കും ആനപ്പുറത്ത് ഇരിക്കാം.
യഥേഷ്ടം എവിടേക്കും സഞ്ചരിക്കാം. 800 കിലോയോളം ഭാരമുള്ള ആന റോബോട്ട് ആണെങ്കിലും ജീവനുള്ള ആനകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിർവഹിക്കാൻ കോമ്പാറ കണ്ണനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്