തിരുവനന്തപുരം: ശബരിമലയിലെ പുതിയ തന്ത്രിയെ നിയോഗിക്കാൻ താന്ത്രിക സമിതിയുമായി ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ച നടത്തും.മകൻ ബ്രഹ്മദത്തനെ പുതിയ തന്ത്രിയായി നിശ്ചയിക്കണമെന്നാണ് കണ്ഠര് രാജീവരുടെ ആവശ്യം.
ബ്രഹ്മദത്തൻ്റെ താന്ത്രിക അറിവ് വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ബോർഡ് വിദഗ്ധ സമിയെ നിയോഗിച്ചത്. ഉച്ചയോടെ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശുപാർശ കൈമാറും.
തുടർന്ന്, വിദഗ്ധ സംഘത്തിൻ്റെ അഭിപ്രായം ശനിയാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് ഹൈക്കോടതിയെ അറിയിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
