തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റതായി റിപ്പോർട്ട്. ഗുണ്ടാ നേതാവാണ് എസ് ഐ യെ കുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
എസ്ഐ സുധീഷിനാണ് കുത്തേറ്റത്. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ ആക്രമിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. ഇയാൾ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നതിനാണ് എസ്ഐ സുധീഷും സംഘവും സ്ഥലത്തെത്തിയത്.
എന്നാൽ ഇയാൾ പൊലീസിനെ കണ്ടതോടെ അക്രമിക്കുകയായിരുന്നു. എസ്ഐയുടെ വയറിലേക്ക് ഉന്നം വെച്ച് കുത്താനായിരുന്നു ശ്രീജിത്ത് ശ്രമിച്ചത്. എന്നാൽ ഇത് തടയാൻ ശ്രമിച്ച എസ്ഐയുടെ കൈയ്ക്ക് കുത്തേൽക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്