കോഴിക്കോട്: പശുക്കടവിൽ മരിച്ച വീട്ടമ്മയുടെ മരണ കാരണം ഷോക്കേറ്റെന്ന് റിപ്പോർട്ട്. പോസ്റ്റ് മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ ഉണ്ടായത്. കോങ്ങാട് ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയതായിരുന്നു ബോബി. ഉച്ചയ്ക്ക് പശുവിനെ അഴിക്കാനായി വനാതിർത്തിയിലേക്ക് പോയ ബോബി പിന്നീട് വന്നില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. തൊട്ടടുത്ത് തന്നെ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
എന്നാൽ അനധികൃത ഫെൻസിംഗ് ഉണ്ടോയെന്ന് സംശയമുണ്ടെന്ന് നേരത്തെ വാർഡ് മെമ്പർ ആരോപിച്ചിരുന്നു. സ്ഥലം ഉടമയെ അടക്കം ചോദ്യം ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എവിടെ നിന്നാണ് ബോബിക്ക് ഷോക്കേറ്റതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
