ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അയൽവാസികളായ അമ്മയും മകനും അറസ്റ്റിലായതായി റിപ്പോർട്ട്. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജിനീഷിനെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസികളായ എൽസമ്മയും മകൻ ബിബിനും പിടിയിലായത്.
വെളളിയാഴ്ച ആണ് ക്രൂര മർദ്ദനമേറ്റ ജനീഷ് മരണത്തിന് കീഴടങ്ങുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അയൽവാസിയായ എൽസമ്മയുടെ കുടംബവും ജനീഷും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ഉറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ജനീഷ് ഇവരുടെ വീട്ടിലെത്തി ബഹളം വച്ചെന്നും വീടിൻ്റെ ചില്ല് തകർത്തെന്നും കാണിച്ച് എൽസമ്മ പരാതി നൽകിയിട്ടുണ്ട്.
ഇതിന് തൊട്ടുമുമ്പാണ് എൽസമ്മയും മകനും ജനീഷിനെ വീട്ടിലെത്തി മർദ്ദിച്ചവശനാക്കിയെന്നാണ് പൊലീസ് പറയുന്നത്. ജനീഷിന്റെ വീട്ടിൽ പിരിവിനെത്തിയ ആളുകളാണ് അവശനിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്