ഭരണം കിട്ടിയില്ലെങ്കിൽ ആരാകും പ്രതിപക്ഷ നേതാവ്?  പി രാജീവ്, കെ.എൻ ബാലഗോപാൽ , കെ.കെ ശൈലജ എന്നിവർ പരിഗണയിൽ 

MAY 1, 2026, 9:57 PM

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് ആരാണെന്ന ചർച്ചയും സജീവമാകുന്നു. ഭരണം കിട്ടിയില്ലെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. പി രാജീവ്, കെ.എൻ ബാലഗോപാൽ , കെ.കെ ശൈലജ എന്നിവരിൽ ഒരാൾക്കാണ് സാധ്യത.

അതേസമയം ഭരണ മാറ്റം ഉണ്ടായില്ലെങ്കിൽ വി.ഡി സതീശനോ, രമേശ് ചെന്നിത്തലയോ പ്രതിപക്ഷ നേതാവാകില്ല. പി.സി.വിഷ്ണുനാഥിനാണ് കൂടുതൽ സാധ്യത.

ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരിലൊരാൾ പ്രതിപക്ഷ നേതാവായേക്കും.

vachakam
vachakam
vachakam

 എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പേരും ചർച്ചകളിലുണ്ട്. യു.ഡി.എഫ് മുതിർന്ന നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരും പരിഗണനയ്ക്ക് വരാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam