കൊല്ലം: ആയൂരിൽ മന്ത്രവാദത്തിന് തയ്യാറാകാതിരുന്ന യുവതിയുടെ മുഖത്ത് തിളച്ച മീൻ കറി ഒഴിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുമായി മുസ്ലിയാർ. മന്ത്രവാദം നടത്തിയെന്ന് ആണ് ഏരൂർ സ്വദേശി സുലൈമാൻ വെളിപ്പെടുത്തിയിരിക്കുന്നത്.
തകിട് ജപിച്ചു നൽകി എന്നും കുടുംബ പ്രശ്നങ്ങൾ മാറ്റാൻ മന്ത്രം ചൊല്ലികൊടുത്തെന്നും ആണ് സുലൈമാൻ വ്യക്തമാക്കിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സുലൈമാൻ പറഞ്ഞു. ആറ് മാസം മുൻപ് ഇരുവരും തന്നെ കാണാൻ എത്തിയെന്നും പിന്നീട് പ്രതി സജീർ തനിച്ച് എത്തി കുടുംബത്തിലെ വഴക്ക് മാറ്റിതരണമെന്ന് അഭ്യർഥിച്ചു എന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ എന്നും വഴക്കാണെന്നും പൈശാചിക ഉപദ്രവമുണ്ടെന്നും പറഞ്ഞാണ് സജീർ വന്നത്. അവരുടെ സമാധാനത്തിന് വേണ്ടി ഒരു മന്ത്രം എഴുതികൊടുത്തു. പ്രാർഥനകൾ മാത്രമാണ് ഞാൻ പറഞ്ഞുകൊടുക്കാറ്" എന്നും സുലൈമാൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
