പാലക്കാട്: പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയ തോതിൽ കള്ളപ്പണ്ണ ഇടപാടുകൾ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
പൊലീസിന്റെ അനാസ്ഥകാരണമാണ് കെപിഎം ഹോട്ടലിൽ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹോട്ടലിലെ മുഴുവൻ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്?
12 മുറികൾ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ്ണ ഇടപാടുകൾ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്‌സിനെ സജ്ജീകരിക്കാതിരുന്നത്. പൊലീസ് നിലപാട് ദുരൂഹമാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണ്.
വ്യാജതിരിച്ചറിയൽ കാർഡ് വിഷയത്തിലും ഇങ്ങനെ തന്നെയാണ് പൊലീസ് പെരുമാറിയത്. ഒരു മന്ത്രിയാണ് ആ കേസ് ഒതുക്കിയത്. തലശ്ശേരിയിൽ ഷാഫി പറമ്പിലുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വ്യാജതിരിച്ചറിയൽ രേഖ കേസ് ഇല്ലാതായത്.
സിസിടിവിപരിശോധിക്കാൻ പൊലീസ് തയ്യാറുണ്ടോ? പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും കള്ളപ്പണത്തെ കുറിച്ച് മറുപടി പറയണം. നഗരത്തിൽ ഇത്രയും ഗൗരവതരമായ സംഭവങ്ങളുണ്ടായിട്ടും ജില്ലാകളക്ടർ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്