ആലപ്പുഴ: ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷാർത്ഥി ഓടിച്ച ബസിന് തീപിടിച്ചതായി റിപ്പോർട്ട്. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലാണ് സംഭവം ഉണ്ടായത്. മോട്ടോർ വാഹന വകുപ്പിന്റെയും ഫയർഫോഴ്സിന്റെയും സമയോജിതമായ ഇടപെടലിലിനെ തുടർന്ന് വൻ ദുരന്തമാണ് ഒഴിവായത്.
പാതിരപ്പള്ളി എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. ആദ്യമായി ഹെവിടെസ്റ്റിന് കൊണ്ടുവന്ന ബസായിരുന്നു കത്തിനശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.10 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
ഓമനപ്പുഴ തട്ടാംതൈയ്യില് ജിനീഷ്(27) എന്ന യുവാവായിരുന്നു സംഭവം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്നത്. ഹെവിലൈസൻസിനായി ഗ്രൗണ്ട് ടെസ്റ്റില്‍ 'ടി' എടുത്ത് അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ എൻജിൻഭാഗത്തുനിന്ന് പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു.
തുടർന്ന് എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് കണ്ട് വാഹനത്തിന് പുറത്ത് ഗ്രൗണ്ട് ടെസ്റ്റ് നിരീക്ഷിച്ചു കണ്ടിരുന്ന മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ യുവാവിനോട് പുറത്തേയ്ക്ക് ഇറങ്ങാൻ വിളിച്ചുപറയുകയായിരുന്നു. ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്ന ഡ്രൈവിംഗ് സ്കൂള്‍ ഉടമ ഓടിയെത്തി സ്വിച്ച് ഓഫാക്കിയതിനാല്‍ തീ ഡീസല്‍ടാങ്കിലേക്ക് പടരുന്നത് തടയാനായി.
അതേസമയം യുവാവ് ബസില്‍ നിന്ന് പുറത്തിറങ്ങി മൂന്നുമിനിറ്റിനകം തീ ആളിപ്പടർന്നു.മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർ വിവരം അറിയച്ചതിനെ തുടർന്ന് ആലപ്പുഴയില്‍ നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ബസ് പൂർണ്ണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്