പാലക്കാട് : കള്ളപ്പണം കടത്തിയെന്ന് സിപിഎം പറയുന്ന നീല ട്രോളി ബാഗുമായി പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താസമ്മേളനം.
കെ പി എം ഹോട്ടൽ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടണമെന്നു രാഹുൽ ആവശ്യപ്പെട്ടു. 'ഞാൻ എപ്പോളാണ് ഹോട്ടലിൽ വന്നതെന്നും പോയതെന്നും അതിൽ നിന്നും മനസിലാകും. ട്രോളി ബാഗിൽ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
സമഗ്ര അന്വേഷണം വേണം: പണം എത്തിച്ചത് നീല ട്രോളി ബാഗിലെന്ന് സിപിഎം
പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കിൽ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസിടിവി ദൃശ്യം പുറത്ത് വിടണം. മുൻ വാതിലിൽ കൂടെ ഞാൻ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കിൽ ഞാൻ പ്രചാരണ നിർത്തും.
പാലക്കാട്ടെ ഹോട്ടലിൽ വീണ്ടും പരിശോധന: ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു
ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ പ്രചരണം ഇവിടെ നിർത്തും. ഈ ട്രോളി ബോഡ് റൂമിൽ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയിൽ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കിൽ അതെവിടെ എന്നും പറയുന്നവർ തെളിയിക്കണം എന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്