കോട്ടയം: മുണ്ടക്കയം പാക്കാനത്ത് കടന്നല് കുത്തേറ്റ് അമ്മ മരിച്ചതിന് പിന്നാലെ മകളും മരിച്ചതായി റിപ്പോർട്ട്. പാക്കാനം കാവനാല്‍ കുഞ്ഞിപ്പെണ്ണ് (110) നേരത്തെ മരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് മകള്‍ തങ്കമ്മയും (66) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കടന്നൽ ആക്രമണത്തിൽ മറ്റ് രണ്ടു പേര്‍ക്കു കൂടി പരിക്കേറ്റിരുന്നു.
വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇരുവരെയും ഇളകിവന്ന കടന്നല്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്