മലപ്പുറത്ത് മകൻ അമ്മയെ വെട്ടികൊന്നു 

FEBRUARY 20, 2025, 10:31 PM

മലപ്പുറം:  വൈലത്തൂരിൽ മകൻ അമ്മയെ വെട്ടികൊന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മകനെന്നാണ് വിവരം.  ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകൻ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെ  ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു.

തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച്‌ മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.

vachakam
vachakam
vachakam

മുസമ്മലിന് മാനസിക പ്രശ്നങ്ങൾ ഉളളതിനാൽ സമാന സംഭവങ്ങൾ ഇതിന് മുൻപും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല.

അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam