കൊച്ചി: എസ്ഐയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
എഎസ്ഐയുടെ തലയിൽ 7 തുന്നലുകളുണ്ട്. അസം സ്വദേശിയായ ധനഞ്ജയ് എന്നയാളാണ് അക്രമിയെന്നു പൊലീസ് പറഞ്ഞു.രാത്രി 11 മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈച്ചമുക്ക് ഭാഗത്തിനടുത്തു ഡിഎൽഎഫ് ഫ്ലാറ്റിനു മുൻവശത്തായി ഒരാൾ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും െചയ്യുന്നതായി പരാതി ലഭിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഷിബി കുര്യനും മറ്റു പൊലീസുകാരും ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ആൾ പൊലീസ് യൂണിഫോം ഉൾപ്പെടെ വലിച്ചു കീറി. ഇയാളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണു പൊലീസിന് നേരെ കല്ലേറുണ്ടായതും എഎസ്ഐയുടെ തലയ്ക്കു പരുക്കേൽക്കുന്നതും.
ധനഞ്ജയനെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ഒരു കമ്പനിയിലാണ് ഇയാൾ പ്രവർത്തിക്കുന്നത്. മുമ്പും ഇയാൾ സമാനമായ രീതിയിൽ മദ്യപിച്ച് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്