ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. ഇന്ന് രാവിലെ ആലപ്പുഴ- കൊല്ലം റൂട്ടിൽ ഹരിപ്പാട് വച്ചാണ് സംഭവം ഉണ്ടായത്.സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി.
ആലപ്പുഴയിൽ നിന്ന് കെ എസ്ആർടിസിയിൽ കൊല്ലത്തേക്ക് പോകുകയായിരുന്നു യുവതി. രണ്ട് പേർക്ക് ഇരിക്കാവുന്ന സീറ്റിലായിരുന്നു ഇവർ ഇരുന്നിരുന്നത്. ബസ് അമ്പലപ്പുഴ ഭാഗത്ത് എത്തിയപ്പോൾ ആണ് ഒരു യാത്രക്കാരൻ കയറി ഇവരുടെ ഒപ്പം സീറ്റിലിരുന്നത്. യുവതി മയങ്ങിയ സമയത്ത് ഇയാൾ അവരെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.
യുവതി പെട്ടെന്ന് ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടി. ഈ സമയം ബസിലെ ഡ്രൈവറായ ചെറുപ്പക്കാരൻ ഇയാളുടെ പിന്നാലെ ഓടുകയും പിടികൂടുകയുമായിരുന്നു. തുടർന്ന് ബസ് നേരേ ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് പോയി. സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
