ശബരിമല സ്വർ‌ണക്കൊള്ള കേസ്; താൻ നിരപരാധിയെന്ന് ആവർത്തിച്ച് പി എസ് പ്രശാന്ത്

JULY 28, 2026, 6:44 AM

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. 

ജൂലൈ 23 നായിരുന്നു പി. എസ്. പ്രശാന്തിന്റെയും ബോർഡ് അംഗം എ. അജികുമാറിന്റെയും അറസ്റ്റ്. 2019ലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി.എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ‌

അതേസമയം, കേസിൽ റിമാൻഡിലുള്ള പി. എസ്. പ്രശാന്തിനെയും, എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയത്. ഇരുവരെയും പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam