'മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ'; തീരുമാനം ഹൈക്കമാൻഡ് അറിയിക്കുമെന്ന് രമേശ് ചെന്നിത്തല

MAY 11, 2026, 12:10 AM

രമേശ് ചെന്നിത്തല: മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായെന്നും തീരുമാനം ഉടൻ ഹൈക്കമാൻഡ് അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സമയമെടുക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനവും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇനി കൂടുതൽ ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. തീരുമാനം മാത്രം വന്നാൽ മതി,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

vachakam
vachakam
vachakam

സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. “കഴിഞ്ഞ തവണ ഇടതുപക്ഷം എത്ര ദിവസം എടുത്താണ് സർക്കാർ രൂപീകരിച്ചത്? അത്രയും സമയം ഞങ്ങൾ എടുക്കുന്നില്ലല്ലോ. അതെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്,” എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam