കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുകയുന്നു.
രാഹുൽ ഗാന്ധി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം കമന്റുകളാണ് ഇതുവരെ വന്നത്. സാധാരണക്കാരായ വോട്ടർമാർക്ക് പുറമെ പ്രമുഖ സിനിമാ താരങ്ങളും സതീശന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ന്യൂനപക്ഷങ്ങൾക്കൊപ്പം നിലകൊള്ളുകയും ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കുകയും ചെയ്ത നേതാവാണ് വി.ഡി. സതീശനെന്ന് നടി ലാലി പി.എം. കമന്റ് ചെയ്തു. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ അത് ദശലക്ഷക്കണക്കിന് വോട്ടർമാരോടുള്ള വെല്ലുവിളിയാകുമെന്നും അവർ കുറിച്ചു.
വി.ഡി. സതീശനെ നയിക്കാൻ പ്രാപ്തനായ നേതാവായി ജനങ്ങൾ കാണുന്നുണ്ടെന്നും ഈ വിജയം അദ്ദേഹത്തിന്റെ നേതൃത്വത്തിന് കൂടിയുള്ള അംഗീകാരമാണെന്നും നടൻ സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സംവിധായകൻ സനൽ കുമാർ ശശിധരൻ ഉൾപ്പെടെയുള്ളവരും ഈ ആവശ്യവുമായി രംഗത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
