തനിക്ക് എതിരെ പോസ്റ്റർ പതിച്ചതിൽ പൊലീസിൽ പരാതി നൽകി  ടി.എൻ. പ്രതാപൻ

MARCH 10, 2026, 11:44 PM

തൃശൂർ: തനിക്ക് എതിരെ പോസ്റ്റർ പതിച്ചതിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ.

ഇന്നലെ രാത്രിയാണ് തൃശൂർ പ്രസ് ക്ലബിന് മുന്നിലും കെ. മുരളീധരൻ്റെയും പത്മജ വേണുഗോപാലിൻ്റെയും തറവാട് വീടായ മുരളീമന്ദിരത്തിന് മുന്നിലും ടി.എൻ. പ്രതാപനെതിരെ രണ്ട് ചെറുപ്പക്കാർ പോസ്റ്റർ പതിക്കുന്നത്.

'സേവ് കോൺഗ്രസ്' എന്ന പേരിലായിരുന്നു പോസ്റ്റർ പ്രചാരണം. കാലനാണ് പ്രതാപനെന്ന തരത്തിൽ അധിക്ഷേപ പരാമർശങ്ങളും പോസ്റ്ററിൽ ഉണ്ടായിരുന്നു. പ്രസ് ക്ലബിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ ഇതിന് പിന്നിൽ രണ്ട് ചെറുപ്പക്കാരാണെന്ന് വ്യക്തമായിരുന്നു. 

vachakam
vachakam
vachakam

 തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ആണ് പരാതി നൽകിയത്. വ്യക്തിവിരോധം തീർക്കുന്നതിനും രാഷ്ട്രീയമായി ആക്രമിക്കുന്നതിനുമായാണ് പോസ്റ്റർ പതിച്ചതെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നത്.

ഈ സംഭവത്തിന് പിന്നിലുള്ളവരെയും ഇവരുടെ ഉദ്ദേശലക്ഷ്യമെന്തെന്ന് കണ്ടെത്തണമെന്നും പ്രതാപൻ്റെ പരാതിയിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam